Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JanakiJane

Kottayam

ജാനകി സ്വര മാധുര്യവുമായി അ​രു​വി​ത്തു​റ കോ​ള​ജി​ൽ ജാ​ന​കി ജാ​നേ സ്മ​ര​ണാ​ഞ്ജ​ലി

അ​രു​വി​ത്തു​റ: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക അ​ന്ത​രി​ച്ച എ​സ്. ജാ​ന​കി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജാ​ന​കി ജാ​നേ സ്മ​ര​ണാ​ഞ്ജ​ലി സം​ഘ​ടി​പ്പി​ച്ചു.

കോ​ളജ് പ്രി​ൻ​സി​പ്പ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി​നി ജേ​ക്ക​ബ്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ദീ​ക്ഷി​ത്, ചി​ൻ​മ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​സ്. ജാ​ന​കി​യു​ടെ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം നൃ​ത്തനൃ​ത്യ​ങ്ങ​ളും ചേ​ർ​ത്ത് ഒ​രു​ക്കി​യ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ്മ​ര​ണാ​ഞ്ജ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up